Tuesday, December 3, 2024
spot_img
More

    സഭാഗാത്രം ഏക നാവുകൊണ്ട് ദൈവത്തെ സ്തുതിക്കണം: മാർ ജോസഫ് സ്രാമ്പിക്കല്‍



    പ്രെസ്റ്റൺ : സഭാഗാത്രം ഏക നാവുകൊണ്ട് ദൈവത്തെ സ്തുതിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . രൂപതയിൽ അടുത്ത ഒരു വർഷത്തേയ്ക്ക് ദൈവാലയങ്ങളിൽ ഉപയോഗിക്കാനുള്ള അഭിഷേകതൈലം ആശീർവദിക്കുന്ന ചടങ്ങില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. “ഈശോയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട്ഹൃദയത്തിൽ സന്തോഷത്തോടെവേണം ഓരോ  വിശ്വാസിയും ജീവിക്കുവാൻ. എല്ലാ കുറവുകളുടെയും മദ്ധ്യേ കർത്താവിന്റെ സന്തോഷം അനുഭവിക്കാൻ കഴിയണം.എല്ലാം ദൈവത്തിന്റെ പ്രവൃത്തി ആയതിനാൽ ഞാൻ മൗനം അവലംബിച്ചു എന്ന സങ്കീർത്തക വചനം ജീവിതത്തിൽ നാം പ്രാവർത്തികമാക്കണം,  വിശ്വാസ രഹസ്യങ്ങളുടെ പരികർമ്മങ്ങളിൽ കൂടിയും, വിശുദ്ധ കൂദാശകളിൽ കൂടിയും കർത്താവിന്റെ സ്വരവും  അവിടുത്തെ സാനിധ്യവും തിരിച്ചറിയുമ്പോൾ  ആണ് ഓരോ വിശ്വാസിയുടെയും ജീവിതം അർത്ഥ സമ്പൂര്ണമായിത്തീരുന്നത്”: മാര്‍ സ്രാന്പിക്കല്‍ പറഞ്ഞു.

    രൂപതയുടെ കത്തീഡ്രലായ പ്രെസ്റ്റൺ സെൻറ്‌ അൽഫോൻസാ ദേവാലയത്തിൽ ഇന്നലെ നടന്ന ദിവ്യബലിക്കിടയിലാണ് പ്രത്യേക അഭിഷേകതൈല ആശീർവാദം നടന്നത്. വികാരി ജനറല്‍മാരായ റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , ഫാ. ജോർജ് ചേലക്കൽ , .ഫാ. ജിനോ അരീക്കാട്ട്, എം സി ബി എസ്, രൂപതയിലെ മറ്റു വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു.  

    രൂപതയ്ക്കാവശ്യമായ അനുഗ്രഹങ്ങളെല്ലാം വർഷിക്കപ്പെട്ട ഈ അഭിഷേകതൈല ആശീർവാദത്തിൽ രൂപതയിലെ എല്ലാ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും വൈദികരോടൊപ്പം വിശ്വാസിപ്രതിനിധികളെന്നനിലയിൽ കൈക്കാരൻമാരും മറ്റുപ്രതിനിധികളും പങ്കുചേർന്നു. 

    ബുധനാഴ്ച വൈകിട്ട് നടന്ന വൈദിക സമ്മേളനത്തിന് തുടർച്ചയായി ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം  വൈദികരുടെയും അൽമായ പ്രതിനിധികളുടെയും സംയുക്ത സമ്മേളനവും നടന്നു. റീജിയണൽ കോഡിനേറ്റർ മാരായ വൈദികരുടെ  നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചു വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും ആശങ്കകളും സംശയങ്ങളും ഓരോ റീജിയനുകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രതിനിധികൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു. വരും നാളുകളിൽ രൂപതാതലത്തിൽ നടക്കുന്ന പരിപാടികളുടെ സംക്ഷിപ്ത രൂപവും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

    രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വികാരി ജനറാള്‍മാരായ റവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ,.ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , ഫാ. ജോർജ് ചേലക്കൽ ,.ഫാ. ജിനോ അരീക്കാട്ട്  രൂപത ചാൻസിലർ റവ.ഡോ . മാത്യു പിണക്കാട്ട്എന്നിവർ സംസാരിച്ചു .കത്തീഡ്രൽ വികാരി റെവ. ഡോ . ബാബു പുത്തൻപുരക്കൽ , ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി .

    ഫാ. ബിജു  കുന്നയ്ക്കാട്ട് PRO 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!