ജീവിതത്തിലെ വിവിധങ്ങളായ പ്രത്യേക സന്ദര്‍ഭങ്ങളില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടൂ,

പരിശുദ്ധ കന്യാമറിയം ശക്തിദായിനിയായ മാധ്യസ്ഥയാണെന്ന് നമുക്കറിയാം. ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളില്‍ അതുകൊണ്ടുതന്നെ നമുക്ക് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുന്നത് ന്യായവും യുക്തവുമാണ്. വിവിധ പേരുകളിലാണ് പരിശുദ്ധ മറിയം അറിയപ്പെടുന്നതെന്നും നമുക്കറിയാം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങളെ തുടര്‍ന്നാണ് മാതാവിന് ഓരോരോ പേരുകള്‍ ലഭിച്ചത്. അതുകൊണ്ട് വ്യത്യസ്ത മരിയന്‍ നാമധാരിയായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍ നാം തേടേണ്ടത്. ഏതൊക്കെയാണ് ഈ സന്ദര്‍ഭങ്ങള്‍?

തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന അവസരത്തില്‍ സദുപദേശത്തിന്റെ മാതാവിനോട് മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക.

നിശ്ശബ്ദതയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും ആഗ്രഹിക്കുന്നവര്‍ നിശ്ശബ്ദതയുടെ മാതാവിനോടാണ് മാധ്യസ്ഥം യാചിക്കേണ്ടത്.

ഗര്‍ഭാവസ്ഥയില്‍ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവര്‍ പ്രത്യാശമാതാവിനോട് മാധ്യസ്ഥം തേടുക. കൂടുതല്‍

ക്ഷമയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ഔര്‍ ലേഡി ഓഫ് അവെയ്റ്റിങ്ങിനോട് പ്രാര്‍ത്ഥിക്കുക. ലെബനോനിലാണ് ഔര്‍ ലേഡി ഓഫ് അവെയ്റ്റിങ്ങിന്റെ പേരില്‍ ദേവാലയമുള്ളത്.

നിത്യജീവിതത്തെക്കുറി്ച്ചുള്ള പ്രതീക്ഷകളില്‍ നിറയാന്‍ പ്രതീക്ഷാമാതാവിനോട് പ്രാര്‍ത്ഥിക്കുക.

ഏതെങ്കിലും രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണോ ആരോഗ്യമാതാവിന്റെ മാധ്യസ്ഥം ഏറെ പ്രയോജനപ്പെടും.

അധികമായ സ്‌നേഹം നിങ്ങള്‍ക്ക് ആവശ്യമുണ്ടോ ഔര്‍ ലേഡി ഓഫ് ഡിവൈന്‍ ലവ് ഇക്കാര്യത്തില്‍ നിങ്ങളുടെ സഹായത്തിനെത്തും.

ജീവിതത്തില്‍ ഉത്കണ്ഠകള്‍ നേരിടാത്തവരായി ആരുമുണ്ടാവില്ല. ഔര്‍ ലേഡി ഓഫ് അബണ്ടന്‍സിന്റെ മാധ്യസ്ഥം തേടുക.

സാത്താനിക ആക്രമണമുണ്ടാകുമ്പോള്‍ മാതാവിന്റെ നാമം വിളിച്ചപേക്ഷിക്കുകയാണ് വേണ്ടത്.

നേരിടുന്നത് ഏത് തരം അനുഭവങ്ങളുമായിരുന്നുകൊള്ളട്ടെ അവിടേയ്‌ക്കെല്ലാം നമുക്ക് പരിശുദ്ധ അമ്മയെ ക്ഷണിക്കുക. അമ്മ നമ്മുടെ കാര്യത്തില്‍ ഇടപെടുകയും ദൈവഹിതപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates