ജേക്കബ് മാര്‍ ബര്‍ണബാസ്; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച ഇടയശ്രേഷ്ഠന്‍: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: പ്രേഷിതതീക്ഷ്ണതയാല്‍ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച ഇടയശ്രേഷ്ഠനായിരുന്നു ഗുരുഗ്രാം-ഡല്‍ഹി മലങ്കര സുറിയാനി കത്തോലിക്കാ രൂപതാധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഹൃദയാര്‍ദ്രതയോടെ സഹോദരങ്ങളിലേക്ക് കരങ്ങള്‍ നീട്ടുമ്പോഴാണ് സുവിശേഷം യാഥാര്‍ത്ഥ്യമാകുന്നതെന്ന വിശ്വാസബോധ്യത്തിലൂടെ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബര്‍ണബാസ് പിതാവിന്റെ ശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും ലഭിച്ച നന്മകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

വിശ്വാസത്തെയും സ്വന്തം ബോധ്യങ്ങളെയും തീക്ഷ്ണതയോടെ പ്രഘോഷിച്ച മാര്‍ ബര്‍ണബാസ് തന്നെയേല്പിച്ച ശുശ്രൂഷകളെയെല്ലാം വിശ്വസ്തതയോടെ പൂര്‍ത്തിയാക്കിയ ആത്മീയാചാര്യനാണെന്നും ആഴമേറിയ പ്രാര്‍ത്ഥനയുടെയും അറിവിന്റെയും വെളിച്ചത്തില്‍ ശക്തമായ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ മാര്‍ ബര്‍ണബാസിന് കഴിഞ്ഞുവെന്ന് കാഞ്ഞിരപ്പള്ളി മുന്‍രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates