Friday, March 13, 2026
spot_img
More

    കോവിഡ് ഏല്പിച്ച ആത്മീയമരവിപ്പില്‍ നിന്ന് മോചനം പ്രാപിക്കാന്‍ ഫിലിപ്പൈന്‍സില്‍ 40 ദിവസത്തെ ഉപവാസപ്രായശ്ചിത്തങ്ങള്‍

    മനില: കോവിഡ് ഏല്പിച്ച ആത്മീയമരവിപ്പില്‍ നിന്ന് മോചനം പ്രാപിക്കാന്‍ 40 ദിവസത്തെ ഉപവാസപ്രായശ്ചിത്തങ്ങളുമായി ഫിലിപ്പൈന്‍സിലെ കത്തോലിക്കാസഭ. അപ്പം കൊണ്ടു മാത്രമല്ല എന്ന ഇടയലേഖനം വഴിയാണ് സാംബോന്‍ഗാ സഹായമെത്രാന്‍ ബിഷപ് മോയിസെസ് എം ക്യൂവാസ് പ്രാര്‍ത്ഥനാദിനങ്ങള്‍ക്ക് ആഹ്വാനം മുഴക്കിയിരിക്കുന്നത്..

    നിരാശ, വിഷാദം, സ്വാര്‍ത്ഥ, അധികാരദുര്‍വിനിയോഗം, സുതാര്യതയില്ലായ്മ…ഇതെല്ലാമാണ് ഈ പകര്‍ച്ചവ്യാധികാലം നമ്മുക്ക് ബോധ്യപ്പെടുത്തിതന്നത്. എന്നാല്‍ പ്രാര്‍ത്ഥനയും പരിത്യാഗപ്രവൃത്തികളും വഴി ക്രിസ്തുവിന്റെ ഔദാര്യപൂര്‍ണ്ണതയിലൂടെ അവിടുന്നുമായി കണ്ടുമുട്ടാനും സ്‌നേഹിക്കാനും നമുക്ക് വഴിയൊരുക്കപ്പെടുന്നു.

    ഒക്ടോബര്‍ 13 മുതല്‍ നവംബര്‍ 21 വരെയാണ് നാല്പതുദിനത്തെ ഉപവാസപ്രാര്‍ത്ഥനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ 21 ക്രിസ്തുരാജത്വതിരുനാളാണ്. ആത്മീയമായി നവീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ മരുഭൂമിയിലെ പരീക്ഷണങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ നാല്പതുദിവസത്തെ ഉപവാസപ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം മുഴക്കിയിരിക്കുന്നത്.

    ഫിലിപ്പൈന്‍സില്‍ കോവിഡ് മൂലം 32,700 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ദിവസം തോറും 15000 പേര്‍ കോവിഡ് ബാധിതരാകുന്നു. 15 ശതമാനത്തില്‍ താഴെ മാത്രമാണ് വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!