അഫ്ഗാനിസ്ഥാന് വേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാന് വേണ്ടി ക്രൈസ്തവരെല്ലാവരും തീവ്രമായി ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ ചരിത്രപരമായ മുഹൂര്‍ത്തങ്ങളില്‍ നമുക്ക് മാറിനില്ക്കാന്‍ കഴിയില്ല. സഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അക്കാര്യമാണ്. ക്രൈസ്തവരെന്ന നിലയില്‍ നാം അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. പ്രാര്‍ത്ഥന..ഉപവാസം, പരിത്യാഗപ്രവൃത്തി… അതിന് അനൂയോജ്യമായ സമയമാണ് ഇത്. ദൈവത്തിന്റെ കരുണയും ക്ഷമയും ഉണ്ടാകാന്‍ വേണ്ടി നാം അവിടുത്തോട് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. വളരെ ഗൗരവത്തോടെയാണ് ഞാന്‍ ഇക്കാര്യം നിങ്ങളോട് പറയുന്നത്. പാപ്പ പറഞ്ഞു.

മെരിഡ,വെനിസ്വേല എന്നീ രാജ്യങ്ങള്‍ക്കുവേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ദുരിതം നേരിടുന്ന രാജ്യങ്ങളാണ് ഇവ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates