അബോര്‍ഷന്‍ മതപരമായ അവകാശമെന്ന് സാത്താന്‍ ആരാധകര്‍

ടെക്‌സാസ്: ടെക്‌സാസ് ഹാര്‍ട്ട്ബീറ്റ് ബില്ലിനെതിരെ സാത്താന്‍ ആരാധകര്‍. ഹൃദയത്തുടിപ്പ് ആരംഭിക്കുന്ന നിമിഷം മുതല്‍ അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് ടെക്‌സാസ ഹാര്‍ട്ട് ബീറ്റ് ബില്‍ പുറപ്പെടുവിച്ചതിനെതിരെയാണ് മാസാച്യെഷെറ്റ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാത്താന്‍ ക്ഷേത്രം രംഗത്തെത്തിയിരിക്കുന്നത്. അബോര്‍ഷന്‍ മതപരമായ ആചാരമാണെന്നും അതിന് വിലക്കേണ്ടതില്ലെന്നുമാണ് ഇവരുടെ അഭിപ്രായം. ജീവന്റെ നിയമത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കയില്‍ ഹാര്‍ട്ട് ബീറ്റ് ബില്‍ പാസാക്കിയ ആദ്യ സ്റ്റേറ്റാണ് ടെക്‌സാസ്. ഈ ബില്ലില്‍ കത്തോലിക്കാസഭയും പ്രോലൈഫ് ഗ്രൂപ്പുകളും നന്ദിയും സന്തോഷവും അറിയിച്ചിരുന്നു. പ്ലാന്‍ഡ് പേരന്റ്ഹുഡ് അനുഭാവികളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് ഹാര്‍ട്ട് ബീറ്റ് ബില്‍ പാസാക്കിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates