ബംഗ്ലാദേശ് മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ വിശുദ്ധ പദപ്രഖ്യാപനത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നു

ധാക്ക: ബംഗ്ലാദേശിലെ മുന്‍ ആര്‍ച്ച് ബിഷപ് ഗാംഗുലിയുടെ വിശുദ്ധപദപ്രഖ്യാപനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഉയരുന്നു ഇപ്പോള്‍ ദൈവദാസപദവിയിലാണ് ആര്‍ച്ച് ബിഷപ് ഗാംഗുലി. ദൈവദാസന്റെ ഓര്‍മ്മദിനമായ സെപ്തംബര്‍ രണ്ടിന് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേകപ്രാര്‍ത്ഥനകളും അനുസ്മരണ ബലിയും നടന്നു.

വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും മാതൃകയായി അദ്ദേഹം വിരാചിക്കുന്നുവെന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയ ആര്‍ച്ച് ബിഷപ് ഡിക്രൂസ് പറഞ്ഞു. അദ്ദേഹത്തെ എത്രയും വേഗം വിശുദ്ധനാക്കാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കണം. പൂര്‍ണ്ണവിശ്വാസത്തോടെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കും. അദ്ദേഹത്തിന്റെ ജീവിതമാതൃക അനുകരിക്കുന്നതിലൂടെ നാം പ്രവേശിക്കുന്നത് ആഴമായ ക്രിസ്തീയ ജീവിതത്തിലേക്കും വിശുദ്ധിയിലേക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പോലെയുള്ള ഒരു മുസ്ലീം രാജ്യത്ത് ക്രൈസ്തവസമുദായത്തിന്റെ മുഖം ഉയര്‍ത്തിക്കാട്ടിയ വ്യക്തിയായിരുന്നു ആര്‍ച്ച് ബിഷപ് ഗാംഗുലി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates