മണര്‍കാട്: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രസിദ്ധമായ നടതുറക്കല്‍ ഇന്ന് രാവിലെ 11.30 ന് നടക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായിരിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.
ഇന്നലെ വിശ്വാസികള്‍ക്ക് പങ്കാളിത്തമില്ലാതെ റാസ നടന്നു. കല്‍ക്കുരിശിന് മുന്നില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വാഹനത്തിലാണ് റാസ ക്രമീകരിച്ചത്. മാതാവിന്റെയും ഈശോയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കൊടികളുടെ പിന്നാലെ തടി, പൊന്‍, വെളളി കുരിശുകളുടെ അകമ്പടിയോടെയായിരുന്നു റാസ.