സോഷ്യല്‍ മീഡിയായിലൂടെ തിന്മകള്‍ക്കെതിരെ ശക്തിയുക്തം പോരാടുന്ന നിരവധി പോരാളികളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ് അത്. ഒരു തിന്മ അത് ഏത് സമൂഹത്തിലോ മതവിഭാഗത്തിലോ ആണെങ്കിലും തിന്മയെ തിന്മയായി കാണുകയും സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നവരാണ് അവര്‍. അതുപോലെ സമുദായത്തിന് വേണ്ടി പ്രതികരിക്കുന്നവരുമുണ്ട്.
പ്രത്യേകിച്ച് ക്രിസ്തീയ സമൂദായത്തില്‍. മരണകരമായ നിശ്ശബ്ദത അടുത്തകാലം വരെ പുലര്‍ത്തിയിരുന്ന ക്രൈസ്തവസമൂഹത്തില്‍ നിന്നും ചിലര്‍ ഇപ്പോള്‍ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി ഉയര്‍ന്നുവന്നിരിക്കുന്നത് സന്തോഷകരമായ കാര്യമാണ്. അവര്‍ ശക്തിയുക്തം പ്രതികരിക്കുന്നു, നമ്മുടെ അഭിപ്രായം പറയുന്നു, തി്ന്മയെ എതിര്‍ക്കുന്നു. അത് വളരെ നല്ല രീതിയാണ്, നല്ല മുന്നേറ്റമാണ്. ഇങ്ങനെ സോഷ്യല്‍ മീഡിയായെ നല്ലരീതിയില്‍ ഉപയോഗിക്കുകയും നല്ലരീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നവരെ ഞാന്‍ പ്രത്യേകമായി അഭിവാദ്യം ചെയ്യുകയാണ്. എന്നാല്‍ ഒരു കാര്യം എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ചില മോശപ്പെട്ട ചില പ്രതികരണങ്ങളും കണ്ടുവരുന്നു എന്നത് ഖേദകരമാണ്. തെറി വിളിക്കുന്നവരെ തിരികെ തെറി വിളിക്കുന്ന പ്രവണതയാണ് അത്. ചീത്ത വിളിക്കുന്നവരെ തിരികെ ചീത്ത വിളിക്കുന്നു. ഇത് ശരിയല്ല കാരണം അത് ക്രിസ്തീയമല്ല തെറി വിളികേള്‍ക്കുമ്പോള്‍ അപ്‌സെറ്റ് ആകരുത്. കാരണം നമ്മള്‍ വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നത്. അതുകൊണ്ട് തിരിച്ച് അങ്ങോട്ട് അസഭ്യം പറയുക, ആക്രോശം വിളിക്കുക തിരികെ ഭീഷണിപ്പെടുത്തുക ഇതൊന്നും ആത്മീയ ഉല്‍ക്കര്‍ഷത്തിന് ഉതകുന്നതല്ല.
സാമൂഹികതിന്മകള്‍ക്കെതിരെ പോരാടുമ്പോള്‍ ആത്മീയതയില്‍ ഊന്നിയുള്ള പോരാട്ടമായിരിക്കണം നടത്തേണ്ടത്. ദീര്‍ഘകാലം മുന്നോട്ടുപോകാനും ഇതേ വഴിയുള്ളൂ. ഒരു ആവേശത്തിന് ചീത്തവിളിച്ചു, അസഭ്യം പറഞ്ഞു. അത് പെട്ടെന്ന് തന്നെ തീര്‍ന്നുപോകും. ദീര്‍ഘകാലം പോരാടാന്‍, സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കാന്‍ ആഗ്രഹിക്കുന്നുവോ, സമുദായത്തിന് വേണ്ടി നല്ലൊരു ശുശ്രൂഷകനാകാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ ആത്മീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് ദൈവം ആഗ്രഹിക്കുന്നത്..പ്രഭാ23:13 അശ്ലീലഭാഷണം ശീലിക്കരുത്. അത് പാപകരമാണ്.
അതുകൊണ്ട് ആരെങ്കിലും അസഭ്യമറുപടികള്‍ നല്കുന്നവരുണ്ടെങ്കില്‍ ആ രീതി തിരുത്തണം, തിന്മയുടെ നെറുകെയില്‍ കുറിക്കുകൊള്ളുന്ന മറുപടികള്‍നല്കുക. അല്ലാതെ അസഭ്യമറുപടികള്‍നല്കരുത്.