തിരുവനന്തപുരം: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാടിനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്കുക മാത്രമാണ് ബിഷപ് ചെയ്തത്. സമുദായത്തോട് പറയേണ്ട കാര്യങ്ങള്‍ സമുദായ നേതാക്കള്‍ പറയും. അതില്‍ തെറ്റൊന്നുമില്ല.
അങ്ങനെ പറയുമ്പോള്‍ ഏതെങ്കിലും മതചിഹ്നം ഉള്‍പ്പെടുത്തുന്നതാണ് പ്രശ്‌നം. അത് മറുവശത്തുള്ളവര്‍ക്ക് വേദനയുണ്ടാക്കും. കൂടുതല്‍ പ്രകോപനപരമായി പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. നാര്‍ക്കോട്ടിക്കിനെതിരായ പോരാട്ടത്തില്‍ സമൂഹത്തില്‍ നല്ല രീതിയിലുള്ള യോജിപ്പ് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് പ്രധാനമാണ്.
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.