Tuesday, December 3, 2024
spot_img
More

    വീടുകള്‍ വെഞ്ചിരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?


    ഭവന വെഞ്ചിരിപ്പ് കത്തോലിക്കാ വിശ്വാസപാരമ്പര്യത്തിന്റെ ഭാഗമായിട്ടുള്ള ഒരു ചടങ്ങാണ്. എന്നാല്‍ ഇത് വെറുമൊരു ചടങ്ങ് മാത്രമാണോ. അല്ല എന്നാണ് ഭൂതോച്ചാടകനായ ഒരു വൈദികന്റെ സാക്ഷ്യപ്പെടുത്തല്‍. മോണ്‍. സ്റ്റീഫന്‍ റോസെറ്റിയുടെ ലേഖനത്തിലാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്. ഒരു വീട്ടില്‍ വെഞ്ചിരിപ്പ് നടത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. ഭൂതാവേശിതയായ ഒരു സ്ത്രീ വെഞ്ചിരിപ്പിന്റെ സമയത്ത് മുറിക്കുള്ളില്‍ നിന്ന് ഓടിയിറങ്ങിപ്പോയതായി അദ്ദേഹം പറയുന്നു. എന്നാല്‍ സാത്താന്‍ അവളിലുണ്ടെന്ന് വൈദികന്‍ അറിഞ്ഞിരുന്നില്ല, അദ്ദേഹം എണ്ണ കൊണ്ട് വാതിലിലും ജനാലയ്ക്കലും കുരിശുരൂപം വരയ്ക്കുകയും വിശുദ്ധജലം മുറിയില്‍ തളിക്കുകയും ചെയ്തു. അടുത്ത ദിവസം ആ വ്യക്തി വൈദികന് സന്ദേശം അയച്ചുകൊണ്ട് ചോദിച്ച കാര്യങ്ങള്‍ ഇപ്രകാരമായിരുന്നു.

    നിങ്ങള്‍ എന്താണ് എന്റെ മുറിയില്‍ ചെയ്തത്? നിങ്ങള്‍ മുറി വെഞ്ചരിച്ചപ്പോള്‍ അവിടെയെന്തോ സംഭവിച്ചു. എന്തൊക്കെയോ മാറ്റങ്ങള്‍. സാത്താന്‍ എന്നില്‍ നിന്ന് ഭയന്ന് വിട്ടുപോയിരിക്കുന്നു.

    ഇത് രണ്ടുകാര്യങ്ങളാണ് തനിക്ക് ബോധ്യപ്പെടുത്തി തന്നതെന്ന് മോണ്‍.സ്റ്റീഫന്‍ വ്യക്തമാക്കുന്നു. സ്ത്രീയില്‍ പിശാചുബാധയുണ്ടായിരുന്നുവെന്ന് താന്‍ മനസ്സിലാക്കിയതായി അദ്ദേഹം പറയുന്നു. ചില ഒക്കള്‍ട്ട് വിദ്യകള്‍ ആ സ്്ത്രീ നടത്തിയിരുന്നു. മുറി വെഞ്ചരിച്ചപ്പോള്‍ സാത്താന്‍ തന്നെയാണ് ഇക്കാര്യം ആ സ്ത്രീക്ക് വെളിപെടുത്തിക്കൊടുത്തത്. രണ്ടാമതായി വൈദികന്റെ ദൗത്യവും അദ്ദേഹം നടത്തുന്ന വെഞ്ചിരിപ്പിന്റെ ശക്തിയും ഈ സംഭവം ബോധ്യപ്പെടുത്തിക്കൊടുത്തു സമാനമായ മറ്റ് സംഭവങ്ങളും ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. വെഞ്ചിരിപ്പ് നടത്തിയ ഒരു മുറിയിലേക്ക് സാത്താന്‍ ബാധയുള്ള ഒരു വ്യക്തിക്ക് പ്രവേശിക്കാനാവില്ല എന്നതാണ് അതിലൊന്ന്.

    ചുരുക്കത്തില്‍ വെഞ്ചിരിപ്പ് നടത്തുന്ന സ്ഥലം വിശുദ്ധമാണ്. ആ വിശുദ്ധ സ്ഥലത്തേക്ക് സാത്താന് ഒരിക്കലും പ്രവേശിക്കാനാവില്ല, അതുകൊണ്ട് ഇടയ്ക്കിടെ നാം വീടു വെഞ്ചിരിപ്പ് നടത്തുന്നത് നല്ലതാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!