Wednesday, November 5, 2025
spot_img
More

    താലിബാന്റെ കൊടുംക്രൂരതകളില്‍ ഭയന്നുവിറച്ച് ക്രൈസ്തവര്‍

    അഫ്ഗാനിസ്ഥാന്‍: താലിബാന്റെ അധിനിവേശത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തെല്ലും ആശ്വാസമോ സന്തോഷമോ നല്കുന്നതായിരുന്നില്ല. ഇപ്പോഴിതാ അത്തരത്തിലുള്ള വാര്‍ത്തകളുടെ രൂക്ഷത വെളിവാക്കുന്ന മറ്റ് ചില സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

    താലിബാന്‍ നടപ്പിലാക്കാന്‍ പോകുന്ന ക്രൂരമായ ശിക്ഷകളെക്കുറിച്ചുള്ള വാര്‍ത്തകളാണ് ക്രൈസ്തവരുടെ ഉറക്കം കെടുത്തുന്നത്. സുരക്ഷയ്ക്ക് വേണ്ടി കൈകള്‍ മുറിച്ചുകളയുന്നത് അത്യാവശ്യമാണെന്നാണ് കഴിഞ്ഞദിവസം താലിബാന്‍ ഇടക്കാല ഗവണ്‍മെന്റിലെ അംഗമായ മുല്ല നൂറുദിന്‍ ടുറാബി അഭിപ്രായപ്പെട്ടത്.

    ഇസ്ലാമിക ശരിയ നിയമം നടപ്പിലാക്കുകയാണ് താലിബാന്റെ ലക്ഷ്യം. ഇസ്ലാം നിയമം തങ്ങള്‍ അനുവര്‍ത്തിക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ശരിയ നിയമം അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരെ ഏറ്റവും അധികമായി ബാധിക്കും. ഇസ്ലാംമതത്തില്‍ നിന്നു ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം ഇത് തടയുകയും ചെയ്യും, അഫ്ഗാനിലെ ഭൂരിപക്ഷം ക്രൈസ്തവരും ഇസ്ലാംമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!