Saturday, October 5, 2024
spot_img
More

    വധശിക്ഷയ്‌ക്കെതിരെ ക്രൈസ്തവ ദമ്പതികളുടെ അപ്പീല്‍, കോടതി ജൂണ്‍ 25 ന് വാദം കേള്‍ക്കും

    ലാഹോര്‍: ദൈവനിന്ദാക്കുറ്റം ചുമത്തി പാക്കിസ്ഥാനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന ക്രൈസ്തവ ദമ്പതികളുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചു. ജൂണ്‍ 25 ന് വാദം കേള്‍ക്കും.

    വികലാംഗനായ ഷാഫ്ക്കാറ്റ് ഇമ്മാനുവേലിനെയും ഭാര്യ കൗസുറിനെയും 2013 ലാണ് െൈദവനിന്ദാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

    തനിക്കും മറ്റ് മുസ്ലീമുകള്‍ക്കും മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള ടെക്സ്റ്റ് മെസേജ് ദമ്പതികള്‍ അയച്ചു എന്ന് ആരോപിച്ച് മുഹമ്മദ് ഹൂസൈന്‍ എന്ന വ്യക്തിയാണ് കേസ് കൊടുത്തത്. എന്നാല്‍ തങ്ങള്‍ ഇക്കാര്യത്തില്‍ നിരപരാധികളാണെന്നും മൊബൈല്‍ ഫോണ്‍ വഴി തങ്ങള്‍ക്ക് ഇംഗ്ലീഷില്‍ മെസേജ് അയ്ക്കാന്‍ അറിയില്ലെന്നും ഇവര്‍ വാദിച്ചുവെങ്കിലും പഞ്ചാബ് പ്രൊവിന്‍സിലെ കോടതതി വധശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.

    മുഹമ്മദ് ഹുസൈന്‍, കൗസറിന്റെ ഐഡന്റന്റി കാര്‍ഡ് മോഷ്ടിച്ചു ആ കാര്‍ഡുപയോഗിച്ച് സിം മേടിക്കുകയായിരുന്നു. ആ സിമ്മില്‍ന ിന്നാണ് മെസേജ് അയച്ചതും.

    വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത അസിയാബിയെ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്ത അഭിഭാഷകന്‍ സായ്ഫുള്‍ മാലൂക്ക് ആണ് ഈ ദമ്പതികളുടെ കേസും വാദിക്കുന്നത്.

    കഴിഞ്ഞ വര്‍ഷം മാത്രം പാക്കിസ്ഥാനില്‍ 18 ദൈവനിന്ദാക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ക്രൈസ്തവരെ ആക്രമിക്കാനും വ്യക്തിവിദ്വേഷത്തിനും ഇപ്പോള്‍ ഇവിടെ പലരും ഉപയോഗിക്കുന്നത് ഈ ആയുധമാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!