Friday, December 27, 2024
spot_img
More

    ലോകത്തെ മാറ്റിമറിക്കാന്‍ കുട്ടികളുടെ ജപമാല പ്രാര്‍ത്ഥന ഇന്ന്

    ഫാത്തിമ: ഒരു മില്യന്‍ കുട്ടികള്‍ പങ്കെടുക്കുന്ന ജപമാല പ്രാര്‍ത്ഥന ഇന്ന് നടക്കും. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് ഇന്റര്‍നാഷനലിന്റെ ആഭിമുഖ്യത്തിലാണ് ലോകമെങ്ങുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജപമാല പ്രാര്‍ത്ഥന നടക്കുന്നത്.

    വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംങ് ദ റോസറി എന്ന ക്യാമ്പെയ്ന്‍ വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് രൂപമെടുത്തിട്ടുള്ളതാണ്. ഒരു മില്യന്‍ കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ലോകം മുഴുവന്‍ മാറിമറിയും എന്നായിരുന്നു വിശുദ്ധന്റെ പ്രശസ്തമായ വാക്യം. 44 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ മുതല്‍ സാംബിയ വരെയുള്ള രാജ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞവര്‍ഷത്തിലേതിനെക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇത്തവണ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

    മാര്‍പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്കിന്റെയും വേള്‍ഡ് അപ്പസ്‌തോലേറ്റ് ഓഫ് ഫാത്തിമായുടെയും ഔദ്യോഗികമായ പിന്തുണ തന്നെ ഇത്തവണ ഈ പരിപാടിക്കുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!