Thursday, October 23, 2025
spot_img
More

    ഹെയ്ത്തി; തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും…

    ഹെയ്ത്തി: ഹെയ്ത്തിയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറിമാരുടെ സംഘത്തില്‍ എട്ടുമാസം മാത്രം പ്രായമുളള കുഞ്ഞും. പതിനേഴ് പേരെയാണ് കഴിഞ്ഞ ശനിയാഴ്ച അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയത്. ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയിലെ മിഷനറിമാരാണ് ഇവര്‍. ഈ സംഘത്തിലാണ് എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞുമുളളത്. കുപ്രസിദ്ധരായ 400 Mawozo സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍.

    ഒരാള്‍ക്ക് ഒരു മില്യന്‍ ഡോളര്‍ എന്ന കണക്കില്‍ 17 മില്യന്‍ ഡോളറാണ് അക്രമികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയും , ഹെയ്ത്തി, അമേരിക്കന്‍ അധികാരികളും മിഷനറിമാരുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

    ആറു പുരുഷന്മാരും ആറു സ്ത്രീകളും അഞ്ചു കുട്ടികളുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. പതിനാറ് പേരും അമേരിക്കക്കാരും ഒരാള്‍ കാനഡക്കാരനുമാണ്. എട്ടുമാസം പ്രായമുളള കുട്ടിയാണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. മുതിര്‍ന്നവര്‍ 18 മുതല്‍ 48 വരെ പ്രായമുള്ളവരാണ്. 3,6,13,15 പ്രായമുള്ളവരാണ് കുട്ടികള്‍.

    നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും എന്ന സങ്കീര്‍ത്തവചനം ഉദ്ധരിച്ചുകൊണ്ട് മിഷനറിമാരെ ദൈവകരങ്ങളില്‍ ഏല്പിച്ചിരിക്കുകയാണെന്ന് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയുടെ പത്രക്കുറിപ്പ് പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!