ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ അടുത്ത വെള്ളിയാഴ്ച കണ്ടുമുട്ടും. റോമില്‍ വച്ചാണ് ചരിത്രപ്രധാനമായ ആ കണ്ടുമുട്ടല്‍. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 30.31 തീയതികളില്‍ മോദി റോമിലെത്തുന്നുണ്ട്.
ഉച്ചകോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വത്തിക്കാന്‍ കാര്യാലയവും കൂടിക്കാഴ്ചയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു കണ്ടുമുട്ടല്‍ വളരെ പ്രധാനപ്പെട്ടതാണ്.