വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഹൃദ്രോഗ മൊബൈല്‍ ആശുപത്രി ആരംഭിച്ചു. മാര്‍പാപ്പയുടെ ഉപവി കാര്യാലയലവും റോമിലെ സാന്‍ കാര്‍ളോ ദി നാന്‍സി ആശുപത്രിയും ചേര്‍ന്നാണ് ഹൃദ്രോഗ മൊബൈല്‍ ആശുപത്രിക്ക് രൂപം നല്കിയിരിക്കുന്നത്.
തിബേരിയ ആശുപത്രിയും ഇറ്റാലിയന്‍ ഹാര്‍ട്ട് ഫൗണ്ടേഷനും ഈസംരംഭത്തില്‍ പങ്കാളികളാണ്, ഒക്ടോബര്‍ 25 നാണ് ഉദ്ഘാടനം നടന്നത്. ഹൃദയത്തിന്റെ വഴികള്‍, പ്രതിരോധത്തിന്റെ യാത്ര എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വത്തിക്കാന്‍ ചത്വരത്തിലെ ഇടതുവശത്തുള്ള തൂണുകളോട് ചേര്‍ന്നാണ് മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇറ്റലിയിലെ മരണങ്ങള്‍ക്ക് പ്രധാന കാരണം ഹൃദയസംബന്ധമായ രോഗങ്ങളാണ്.
പുരുഷന്മാരെക്കാള്‍ സ്ത്രീ രോഗികളാണ് കൂടുതല്‍. തെരുവില്‍ താമസിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യതകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ക്ലിനിക്കിന് തുടക്കം കുറിച്ചിരിക്കുന്നത്.