വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസിന് സ്ഥാപിക്കാനുള്ള പുല്‍ക്കൂട് പെറുവിലെ ഹുവാങ്കവെലിക്കസ ചോപ്ക്ക ഗ്രാമത്തില്‍ നിന്നും ക്രിസ്തുമസ് ട്രീ വടക്കേ ഇറ്റലിയിലെ ആന്തലോയില്‍ നിന്നും കൊണ്ടുവരും. മുപ്പതിലധികം രൂപങ്ങളും പാരമ്പര്യരീതിയിലുളള വസ്ത്രങ്ങളുമാണ് പുല്‍ക്കൂടില്‍ ഇടംപിടിക്കുന്നത്. പെറുവിന്റെ ദേശീയ ചിഹ്നവും പെറുവിലെ പക്ഷിമൃഗാദികളുടെ പ്രതിമകളും ഇതോടൊപ്പം ഉണ്ടാകും.
28 മീറ്റര്‍ ഉയരമുള്ളതാണ് ക്രിസ്തുമസ് ട്രീ. ഡിസംബര്‍ പത്തുമുതല്‍ ജനുവരി ഒമ്പതുവരെ ഈ ക്രിസ്തുമസ് അലങ്കാരങ്ങള്‍ വത്തിക്കാനില്‍ ഉണ്ടാകും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ് ഫെര്‍ണാണ്ടോ വേര്‍ഗെസ് അല്‍സാഗ ഡിസംബര്‍ പത്തിന് വൈകുന്നേരം അഞ്ചുമണിക്ക് ക്രിസ്തുമസ് ട്രീയുടെയും പുല്‍ക്കൂടിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.