വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ പരമാധ്യക്ഷനും രാഷ്ട്രതലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചരിത്രപ്രധാനമായ കണ്ടുമുട്ടല്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്ക് നടക്കും.അര മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ചയില്‍ ഇരുവരും തനിച്ചാണ് പങ്കെടുക്കുന്നത്.
മാര്‍പാപ്പയുടെ സ്വകാര്യ ലൈബ്രറിയില്‍ വച്ചായിരിക്കും സംഭാഷണം. ഈ കൂടിക്കാഴ്ച വഴി ഇന്ത്യയുമായുള്ള വത്തിക്കാന്റെ ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ. മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷ. ജി 20 ഉച്ചകോടിയില്‍ സംബന്ധിക്കാനായിട്ടാണ് മോദി റോമില്‍ എത്തിയിരിക്കുന്നത്.