വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ആഗോളദിനമായ നവംബര്‍ 12 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അസ്സീസിയിലെത്തും. രാവിലെ ഒമ്പതുമണിക്ക് പാപ്പ എത്തിച്ചേരും. ഫ്രഞ്ചുസംസാരിക്കുന്ന രണ്ടുപേരും പോളീഷ് ഭാഷ സംസാരിക്കുന്ന ഒരാളും സ്പാനീഷ് ഭാഷ സംസാരിക്കുന്ന മറ്റൊരാളും ഇറ്റലിക്കാരായ രണ്ടുപേരും സാക്ഷ്യം പങ്കുവയ്ക്കും. ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള പ്രാര്‍ത്ഥനാചടങ്ങുകളും ഉണ്ടായിരിക്കും. പാപ്പ ദരിദ്രര്‍ക്കായി സമ്മാനങ്ങള്‍ വിതരണം ചെയ്യും. അസ്സീസിയിലെ മെത്രാന്റെ അതിഥികളായി ദരിദ്രര്‍ ഉച്ചഭക്ഷണം കഴിക്കും.