Friday, December 27, 2024
spot_img
More

    തട്ടിക്കൊണ്ടുപോയ ബിഷപ്പിനെ ചൈന വിട്ടയച്ചു

    ബെയ്ജിംങ്: രണ്ടാഴ്ച മുമ്പ് ചൈനയിലെ അധികാരികള്‍ തട്ടിക്കൊണ്ടുപോയ ബിഷപ് പീറ്റര്‍ ഷാവോയെ വിട്ടയച്ചു. വത്തിക്കാന്റെ അംഗീകാരത്തോടെ മെത്രാനായ വ്യക്തിയാണ് ഇദ്ദേഹം. വെന്‍ഷ്വോയ് രൂപതാധ്യക്ഷനായിരുന്നു. മെത്രാന്റെ സുരക്ഷിതമായ മടങ്ങിവരവിനുവേണ്ടി പ്രാര്‍ത്ഥിച്ച വിശ്വാസികള്‍ക്ക് സഭാധികാരികള്‍ നന്ദി അറിയിച്ചു.

    ഒക്ടോബര്‍ 25 നാണ് 58 കാരനായ മെത്രാനെ തട്ടിക്കൊണ്ടുപോയത് 2011 നാണ് വത്തിക്കാന്റെ അംഗീകാരത്തോടെ ഇദ്ദേഹത്തെ മെത്രാനായി നിയമിച്ചത്. ഇതിന് മുമ്പ് ആറുതവണ ബിഷപ് പീറ്ററിനെ അറസ്റ്റ് ചെയ്യുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഭരണകൂടവുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനുളള വൈമുഖ്യമാണ് അറസ്റ്റ് ചെയ്യപ്പെടാന്‍ കാരണമായതെന്ന് കരുതുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!