അടിമാലി: ഇടുക്കി രൂപതാ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെതിരെ മുന്‍ മന്ത്രി എംഎം മണി. ബിഷപ് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഡീന്‍ കുര്യാക്കോസ് എംഎല്‍എയുടെ സമരപ്പന്തലില്‍ എത്തിയ ബിഷപ് സര്‍ക്കാരിനെ വിമര്‍ശിച്ചത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യക്തമായി കാര്യങ്ങള്‍ പഠിച്ചാണ് താന്‍ സംസാരിക്കുന്നത്. ഇടുക്കി ബിഷപ്പിന് മുല്ലപ്പെരിയാര്‍ സംബന്ധിച്ച് വ്യക്തതയില്ല. കാര്യങ്ങള്‍ പഠിക്കാതെയുള്ള പ്രസ്താവന ദോഷം ചെയ്യും. എംഎം മണി പറഞ്ഞു.