ലെസ്‌ബോ: പാവങ്ങളെ തിരസ്‌ക്കരിക്കുമ്പോള്‍ സമാധാനമാണ് തിരസ്‌ക്കരിക്കപ്പെടുന്നത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗ്രീക്ക് സന്ദര്‍ശനത്തിനെത്തിയ പാപ്പ കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന മിത്തിലെനെ കേന്ദ്രത്തിലെ ആളുകളോട് സംസാരിക്കുകയായിരുന്നു.
കുടിയേറ്റം ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നമാണ്. എന്നാല്‍ കുടിയേറ്റമെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ പലപ്പോഴും ആളുകള്‍ കണ്ണടയ്ക്കുന്നതുപോലെയാണ് തോന്നുന്നത്. പക്ഷേ അവിടെയും മനുഷ്യജീവനും ആളുകളുമാണ് ഉള്ളത്. ദുര്‍ബലരും ദരിദ്രരുമായ മനുഷ്യരില്‍ നിന്ന് തങ്ങളെതന്നെ രക്ഷിച്ചെടുക്കാന്‍ മാത്രം ശ്രമിക്കുന്നതും കുടിയേറാന്‍ ശ്രമിക്കുന്നവരുടെ ഉത്തരവാദിത്തം ഓരോരുത്തരും മറ്റുള്ളവരിലേക്ക് നല്കാന്‍ ശ്രമിക്കുന്നതും ശരിയായ നടപടിയല്ല. നിങ്ങളുടെ ജീവചരിത്രം ഞങ്ങളുടേതുകൂടിയാക്കാനും നിങ്ങള്‍ക്ക് നേരെ പുറം തിരിക്കരുതെന്നുമാണ് നിങ്ങളുടെ കണ്ണുകളും മുഖവും ഞങ്ങളോട് പറയുന്നതെന്നും പാപ്പ പറഞ്ഞു. പുതിയൊരു തുടക്കത്തിനാണ് ആഗ്രഹിക്കുന്നതെങ്കില്‍ കുട്ടികളുടെ മുഖത്തേക്കാണ് നോക്കേണ്ടതെന്നും പാപ്പ പറഞ്ഞു.
പരിശുദ്ധ അമ്മയോടുളള പ്രാര്‍ത്ഥനയുടെ ചിന്തയോടെയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.