ദൈവത്തോട് ക്ഷമ ചോദിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് സഹോദരനോട് ക്ഷമ ചോദിക്കുന്നത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഹോദരീ സഹോദരോട് ക്ഷമ ചോദിക്കുന്നതില്‍ അപമാനവും ഗര്‍വ്വഭംഗവും ഉണ്ട്. ഇന്ന് സംഭവിക്കുന്ന ജീവനഷ്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും മുന്നില്‍ എങ്ങനെ ക്ഷമ ചോദിക്കാതിരിക്കാന്‍ കഴിയും? സൈപ്രസ്- ഗ്രീസ് സന്ദര്‍ശനം കഴിഞ്ഞ് പതിവുപോലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
സ്വയം പര്യാപ്തതാ മനോഭാവം ക്ഷമ ചോദിക്കേണ്ട അവസരങ്ങളില്‍ നമ്മുടെ വായടപ്പിച്ചു നിര്‍ത്തും. എന്നാല്‍ എപ്പോഴും താന്‍ ഒരിക്കലും തളരാതെ ക്ഷമിക്കുന്ന ദൈവത്തെ ഓര്‍മ്മിക്കുമെന്നും നമ്മളാണ് ക്ഷമ ചോദിക്കുന്നതില്‍ ക്ഷീണിതരാകുന്നതെന്നും പാപ്പ പറഞ്ഞു. കുടിയേറ്റക്കാരുടെ ജീവനെടുത്ത കടലിലെ ദുരന്തങ്ങള്‍ക്ക് താന്‍ മാപ്പപേക്ഷിച്ചതായും പാപ്പ പറഞ്ഞു.