ഭൂതോച്ചാടനവും ബന്ധനം അഴിക്കലും ലൈവ്‌സ്ട്രീമില്‍

പ്രശസ്ത ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി കാര്‍മ്മികനായുള്ള ഭൂതോച്ചാടനവും ബന്ധനം അഴിക്കലും സൗഖ്യശുശ്രൂഷയും ലൈവായി സംപ്രേഷണം ചെയ്യുന്നു.. ഡിസംബര്‍ 13 ന് രാത്രി ഏഴു മണി മുതല്‍ എട്ടുമണിവരെയാണ് സൗഖ്യശുശ്രൂഷകള്‍. വിശ്വാസികളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും നല്കും. മുപ്പതു മിനിറ്റ് നേരത്തെ ഡെലിവറന്‍സ്- ഹീലിംങ് പ്രെയറോടുകൂടിയാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം ആളുകള്‍ പേര് രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞു

. ഇത്തരമൊരു ശുശ്രൂഷ സംഘടിപ്പിച്ചതില്‍ ആയിരക്കണക്കിനാളുകള്‍ തനിക്ക് നന്ദി പറഞ്ഞ് കത്തെഴുതിയതായി മോണ്‍.സ്റ്റീഫന്‍ അറിയിച്ചു. ദൈവം വളരെ ഉദാരവാനാണ്. തന്റെ ജനത്തെ അനുഗ്രഹിക്കാന്‍ അവിടുന്ന് മൊബൈല്‍ ഫോണും വീഡിയോ കോണ്‍ഫ്രന്‍സും ഉപയോഗിക്കുന്നു. വിശ്വാസത്തോടെ ശുശ്രൂഷകളില്‍ പ്‌ങ്കെടുക്കുന്ന എ്ല്ലാവരെയും ദൈവം അനുഗ്രഹിക്കും. അദ്ദേഹം പറഞ്ഞു. സെന്റ് മൈക്കില്‍ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ റിന്യൂവലാണ് പ്രോഗ്രാം നടത്തുന്നത്. മാസത്തില്‍ രണ്ടുതവണ ഇപ്രകാരം നടത്താനാണ് ഉദ്ദേശിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates