ന്യൂഡല്‍ഹി: ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ രാജ്യത്ത് വ്യാപകമായ ആക്രമണം തുടര്‍ക്കഥയാകുന്നു. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലുള്ള ശ്രീനിവാസപുര, ബൊളഗാവി, ഡല്‍ഹി ഛത്തര്‍പൂരിലെ അന്ധേരിയ മോഡ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ ആരാധനാലയങ്ങള്‍ക്കും ക്രൈസ്തവസ്‌കൂളുകള്‍ക്കും നേരെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ആക്രമണം നടത്തി.
മധ്യപ്രദേശിലെ വിദിശയിലുള്ള ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുന്നതിനിടെ മുന്നൂറോളം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കര്‍ണ്ണാടകയില്‍ വൈദികന് നേരെ വാള്‍ വീശിയുള്ള ആക്രമണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഭരണഘടനാ ലംഘനമാണ്. ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള വ്യാപകമായ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.