ബെംഗളൂര്: കര്‍ണ്ണാടകയില്‍ ക്രൈസ്തവര്‍ നിസ്സഹായരാണെന്ന് ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ. മതപരിവര്‍ത്തനം തടയാനുള്ള ബില്‍ ശീതകാല സമ്മേളനത്തില്‍ പാസാക്കുമെന്ന കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിരാശയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ ക്രൈസ്തവര്‍ നിസ്സഹരായിട്ടാണ് കഴിയുന്നത്. കര്‍ണ്ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നിട്ടും അദ്ദേഹം അവഗണിക്കുകയാണെന്നും ആര്‍ച്ച് ബിഷപ് കുറ്റപ്പെടുത്തി. ക്രിസ്തീയ ലഘുലേഖകള്‍ തീവ്രഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ കത്തിക്കുകയും വൈദികനെ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായ സംഭവങ്ങളും കര്‍ണ്ണാടകയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
. കര്‍ണ്ണാടകയിലെ ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയും ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. സുവിശേഷപ്രവര്‍ത്തകര്‍ പലരും ആക്രമിക്കപ്പെടുന്നു. ഭീതിദമായ സാഹചര്യമാണ് കര്‍ണ്ണാടകയില്‍ നിലവിലുള്ളത്.