കുറവിലങ്ങാട്: ഫാ. ബ്രൂണോ കണിയാരകത്ത് ഇനി ദൈവദാസന്‍. പാലാ രൂപതാംഗവും സിഎംഐ സഭാംഗവുമായ ഫാ. ബ്രൂണോയുടെ ദൈവദാസപ്രഖ്യാപനം ഇന്ന് സെന്റ് ആന്‍സ് ആശ്രമദേവാലയത്തില്‍ മൂന്നുമണിക്ക് നടക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.
പാലാ രൂപത ചാന്‍സലര്‍ ഫാ. ഡോ. ജോസ് കാക്കല്ലില്‍ അനുമതിപത്രം വായിക്കും. സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. ഡോ. തോമസ് ചാത്തംപറമ്പില്‍, പ്രൊവിന്‍ഷ്യാല്‍ ഫാ. ഡോ ജോര്‍ജ് ഇടയാടിയില്‍, കുറവിലങ്ങാട് മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് ഫാ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും.
ഫാ. ബ്രൂണോ ഉപയോഗിച്ചിരുന്ന മുറിയുടെ നവീകരണം അടക്കം ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്.