ഡിസംബര്‍ 10,11 തീയതികളിലായിരുന്നു കെന്റക്കിയില്‍ വ്യാപകമായ നാശനഷ്ടം വിതച്ചുകൊണ്ട് കൊടുങ്കാറ്റ് കടന്നുപോയത്, കെന്റക്കിയില്‍ തന്നെ 74 പേരാണ് കൊല്ലപ്പെട്ടത്. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. പക്ഷേ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം വ്യാപകമായ നാശം വിതച്ച ഇവിടെ ഒരു മരിയരൂപത്തിന് പോറല്‍ പോലും സംഭവിച്ചിട്ടില്ല എന്നതാണ്. ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചുനില്ക്കുന്ന മരിയരൂപമാണ് സുരക്ഷിതമായിരിക്കുന്നത്.