അരുവിത്തുറ: പാലാ രൂപതയുടെ ഹോം പദ്ധതിയുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവകയിലെ 25 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മാണത്തിനായി 10 സെന്‌റ് സ്ഥലം വീതം നല്കും. പള്ളിയുടെ സഹായത്തോടെ 25 വീടുകളും നിര്‍മ്മിച്ചുനല്കും.
ഇടവകാതിര്‍ത്തിയില്‍ പെരുന്നിലം ഭാഗത്താണ് പുതിയ വീടുകള്‍ ഒരുങ്ങുന്നത. രണ്ടര ഏക്കര്‍സ്ഥലമാണ് ഇതിന് വേണ്ടി വാങ്ങിയിരിക്കുന്നത്. ഏറ്റവും നിര്‍ദ്ധനരായ 25 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ സഹായം ലഭിക്കുന്നത്.
ഇതിനോടകം ഇടവകയില്‍ 10 പുതിയ വീടുകളും 37 വീടുകളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും നടന്നുകഴിഞ്ഞു, ഒരു കോടിയിലധികം രൂപയാണ് ഇതിലേക്കായി ചെലവഴിച്ചത്.