തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് നടത്തിവരാറുളള രാത്രികാല തിരുക്കര്‍മ്മങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. ഡിസംബര്‍ 31 ന് രാത്രിയില്‍ വര്‍ഷാവസാന പ്രാര്‍ത്ഥനകളും പുതുവത്സരപ്രാര്‍ത്ഥനകളും ആരാധന, ദിവ്യബലി എന്നിവയും നടത്തുന്നത് പതിവാണ്.
എന്നാല്‍ ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ദേവാലയങ്ങളിലെ രാത്രികാലതിരുക്കര്‍മ്മങ്ങള്‍ക്കും വിലക്ക് വന്നത്. തിരുക്കര്‍മ്മങ്ങള്‍ക്കായി പ്രത്യേക അനുമതി നല്കി ഉത്തരവിറക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
കഴിഞ്ഞവര്‍ഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പുതുവത്സര തിരുക്കര്‍മ്മങ്ങള്‍ രാത്രികാലത്ത് നടത്തിയിരുന്നില്ല.