വല്ലാര്‍പാടം മരിയന്‍ സമര്‍പ്പണം ജനുവരി ഒന്നുമുതല്‍

വല്ലാര്‍പാടം: റോസറി കോണ്‍ഫ്രറ്റേര്‍ണ്ിറ്റിയുടെയും പ്രൊക്ലമേഷന്‍ കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം മരിയന്‍ സമര്‍പ്പണത്തിന് ജനുവരി ഒന്നിന് തുടക്കം കുറിക്കും. ഫെബ്രുവരി രണ്ടിന് സമര്‍പ്പണം നടക്കും. ജനുവരി ഒന്ന് ദൈവമാതൃത്വതിരുനാളും ഫെബ്രുവരി രണ്ട് പരിശുദ്ധ മാതാവിന്റെ ശുദ്ധീകരണ തിരുനാളുമാണ്.

തിരുസഭ പൂര്‍ണ്ണദണ്ഡവിമോചനം വാഗ്ദാനം ചെയ്തിട്ടുള്ള വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടിന്റെ പ്രതിഷ്ഠാക്രമമാണ് 33 ദിവസത്തെ ഒരുക്കത്തിനായി ഉപയോഗിക്കുന്നത്.കുടുംബങ്ങളെയും സമൂഹത്തെയും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുന്നതുവഴി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെ വിജയം ലോകമെങ്ങും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ. ആന്റണി വാലുങ്കല്‍, ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍ ഫോണ്‍ 808960869,9447356404

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates