Tuesday, July 1, 2025
spot_img
More

    പാപ്പായുമായി കണ്ടുമുട്ടി, മകന്റെ അസുഖം ഭേദമായെന്ന് അമ്മയുടെ സാക്ഷ്യം

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള തുടര്‍ച്ചയായ കണ്ടുമുട്ടലിലൂടെ മകന്റെ അസുഖം ഭേദമായെന്ന് അമ്മയുടെ സാക്ഷ്യം. എല്‍സ മോറ എന്ന ഇറ്റാലിയന്‍ വനിതയാണ് പൗലോ ബോണാവിറ്റ എന്ന തന്റെ മകനുണ്ടായ രോഗസൗഖ്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഓട്ടിസവും എപ്പിലെപ്‌സിയുമുള്ള പൗലോയ്ക്ക് ബ്രെയ്ന്‍ ട്യൂമറുണ്ടോയെന്ന് ഡോക്ടേഴ്‌സ് സംശയിച്ചിരുന്നു. മെഡിക്കല്‍ ടെസ്റ്റുകള്‍ക്കായി കഴിഞ്ഞ ഒക്ടോബറിലാണ് അമ്മയും മകനും റോമിലെത്തിയത്.

    പാപ്പായുടെ പൊതുദര്‍ശന ചടങ്ങില്‍ ഒക്ടോബര്‍ 20 നാണ് ഇരുവരും പങ്കെടുത്തത്. അന്ന് പാപ്പ പൗലോയെ സ്വാഗതം ചെയ്യുകയും പൊതുദര്‍ശനം അവസാനിക്കുന്ന വരേയ്ക്കും തനിക്കൊപ്പം വേദിയില്‍ ചെലവഴിക്കാന്‍ അനുവദിക്കുകയും ചെയ്തു. തിരിച്ചുചെന്ന് മകനെ കൂട്ടാന്‍ ചെന്ന അമ്മയോട് പാപ്പ പറഞ്ഞത് ഞാന്‍ പ്രാര്‍ത്ഥനയുമായി നിങ്ങളുടെ അടുത്തുതന്നെയുണ്ടെന്നും മകനുവേണ്ടി ഒരുപാട് ചെയ്യുന്ന നിങ്ങള്‍ ഒരു സൂപ്പര്‍ അമ്മയാണെന്നുമായിരുന്നു. പാപ്പായുമായുളള ഈ കണ്ടുമുട്ടലിന് ശേഷം മകന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതായി എല്‍സ പറയുന്നു.

    രക്തത്തിലെ പ്രോലാക്ടിന്‍ ലെവലിലും ഹീമോഗ്ലോബിന്‍ ലെവലിലുമാണ് പ്രകടമായ മാറ്റങ്ങളുണ്ടായത്. പ്രോലാക്ടിന്‍ ലെവല്‍ പാപ്പയുമായുള്ള കണ്ടുമുട്ടലിന് ഒരു മാസത്തിന് ശേഷം 157 ല്‍ നിന്ന് 106 ലേക്കും ഒടുവില്‍ 26 ലേക്കും എത്തി. പ്രത്യേകമായ ചികി്ത്സയൊന്നും ഇല്ലാതെതന്നെ ഇത്തരമൊരു മാറ്റം സംഭവിച്ചത് അത്ഭുതമാണെന്നാണ് എല്‍സ വിശ്വസിക്കുന്നത്. മരണംവരെ സംഭവിക്കാന്‍ സാധ്യതയുള്ള നനിലയിലായിരുന്നു മകന്റെ അവസ്ഥ. ഈ അവസ്ഥയില്‍ നിന്നാണ് മകന്‍ അപകടനില തരണം ചെയ്തിരിക്കുന്നത്.

    പാപ്പായുടെ സാന്നിധ്യവും പ്രാര്‍ത്ഥനയുമാണ് അതിന് വഴിതെളിച്ചതെന്നും എല്‍സ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!