Friday, October 4, 2024
spot_img
More

    ജോലിയില്‍ അരക്ഷിതാവസ്ഥ നേരിടുകയാണോ, യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കൂ

    ജോലിയില്‍ മുമ്പ് എന്നത്തെക്കാളും കൂടുതലായി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. ജോലിയില്ലായ്മയ്ക്ക് പുറമെ ജോലിയിലുള്ള സുരക്ഷിതത്വമില്ലായ്മ, അര്‍ഹിക്കുന്ന വേതനം ലഭിക്കായ്ക തുടങ്ങിയ പലവിധ പ്രശ്‌നങ്ങള്‍ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ജോലിയുടെ സുരക്ഷിതത്വത്തിനും ജോലിയില്‍ വേണ്ടവിധത്തിലുളള വരുമാനം ലഭിക്കുന്നതിനുമായി വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുക.

    1969 ല്‍ പോള്‍ ആറാമന്‍ പാപ്പ രചിച്ച ഈ പ്രാര്‍ത്ഥനയെക്കുറിച്ച് പൊതുദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശിക്കുകയുണ്ടായി.

    ഓ വിശുദ്ധ യൗസേപ്പ് പിതാവേ, സഭയുടെ പാലകനേ മാംസം ധരിച്ച വചനത്തിന്റെ കൂടെയായവനേ, അന്നന്നത്തെ അപ്പത്തിനു വേണ്ടി അങ്ങ് ഓരോ ദിവസവും അദ്ധ്വാനിച്ചു, എല്ലാ ദിവസവും ജോലി ചെയ്തു. ജീവിക്കാനും അദ്ധ്വാനിക്കാനുമുള്ള ശക്തി ദൈവത്തില്‍ നിന്ന് സംഭരിച്ചു ദാരിദ്ര്യത്തിന്റെ കയ്പും ജോലിയുടെഅനിശ്ചിതത്വവും അനുഭവിച്ച അങ്ങ് മനുഷ്യരുടെ ദൃഷ്ടിയില്‍ വിനീതനും ദൈവസന്നിധിയില്‍ അത്യുന്നതനുമാണ് കഠിനമായ ദൈനംദിന ജീവിതത്തൊഴിലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ അങ്ങ് സംരക്ഷിക്കണമേ നിഷേധപ്രവണതകളില്‍ നിന്ന് കാത്തുസംരക്ഷിക്കണമേ. ലോകത്ത് സമാധാനം നിലനിര്‍ത്തണമേ. ആ സമാധാനമാണല്ലോ ലോകത്ത് ജനങ്ങളുടെ ജീവിതത്തില്‍ വികസനം ഉറപ്പുവരുത്തുന്നത്. ആമ്മേന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!