നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി

കാക്കനാട്: സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറിയായി നിയുക്ത തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി തിരഞ്ഞെടുക്കപ്പെട്ടു. 30 ാമത് സീറോ മലബാര്‍ സഭ സിനഡ് സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സിനഡ് സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് മാര്‍ പാംപ്ലാനി നിയമിതനായിരിക്കുന്നത്.

2017 നവംബര്‍ എട്ടുമുതല്‍ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി ശുശ്രൂഷ ചെയ്യുന്ന മാര്‍ പാംപ്ലാനിയെ തലശ്ശേരി ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തതും ഈ സിനഡിലായിരുന്നു. ദൈവശാസ്ത്രജ്ഞന്‍, പ്രസംഗകന്‍, ധ്യാനഗുരു, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനാണ് മാര്‍ പാംപ്ലാനി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates