ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച രാജ്യം അഫ്്ഗാനിസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലുണ്ടായിരുന്ന അവസ്ഥയെക്കാള്‍ ഏറ്റവും ഭീകരമാക്കിയിരിക്കുന്നത് താലിബാന്‍ അധിനിവേശമാണ്. ക്രിസ്ത്യാനിയാണ് എന്ന് തുറന്നുപറയുന്നത് ഇവിടെ അസാധ്യമായി മാറിയിരിക്കുകയാണ്. ഓപ്പണ്‍ ഡോര്‍സ് പറയുന്നു. ഇസ്ലാമിക നിയമങ്ങളും രീതികളുമാണ് താലിബാന്‍ നടപ്പിലാക്കുന്നത്. ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് ഇതില്‍ നിന്ന് ഒഴികഴിവുമില്ല.
ഏതെങ്കിലും ഒരാള്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ ആ വ്യക്തിയെ കുടുംബാംഗങ്ങള്‍ തന്നെ കൊന്നുകളയണം. ഇസ്ലാം മതത്തില്‍ നിന്ന് ഒരാള്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ അയാളെ സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് പറഞ്ഞയ്ക്കുന്ന പതിവുമുണ്ട്.
അഫ്ഗാനിസ്ഥാനില്‍ 99 ശതമാനം സുന്നി വിഭാഗം മുസ്ലീമുകളാണ്. 200 കത്തോലിക്കരുള്‍പ്പടെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. 360 മില്യന്‍ ക്രൈസ്തവരാണ് ലോകമെങ്ങും മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്നത്.