വത്തിക്കാന്‍ സിറ്റി: മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിന്റെ സേവകരായിരിക്കണമെന്ന് കര്‍ദിനാള്‍ ആഞ്ചെലോ ദെ ദൊണാത്തിസ്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴിലിനെ സത്യത്തെ സേവിക്കാനുള്ള ഒരു വിളിയായി കാണണം. ആരും എത്താത്തിടത്തേക്ക് കടന്നുചെല്ലാനുള്ള കഴിവ് അവര്‍ക്കാവശ്യമാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ അവര്‍ അക്ഷീണം ജീവിക്കണം.
സമ്പര്‍ക്ക മാധ്യമ പ്രവര്‍ത്തകരുടെ സ്വര്‍ഗ്ഗീയ മാധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.