വാഷിങ്ടണ്‍: ബൈബിള്‍ മ്യൂസിയം പുതിയ കാഴ്ചകള്‍ക്കായി അടുത്ത മാസം തുറന്നുകൊടുക്കും. അതില്‍ പ്രധാനപ്പെട്ടത് ടൂറിനിലെ തിരുക്കച്ചയുടെ പ്രദര്‍ശനമായിരിക്കും.
മിസ്റ്ററി ആന്റ് ഫെയ്ത്ത്: ദ ഷ്രൗഡ് ഓഫ് ടൂറിന്‍ എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനം ഫെബ്രുവരി 26 ന് ആരംഭിച്ച് ജൂലൈ 31 ന് സമാപിക്കും. ക്രിസ്തുവിന്റെ പരിപാവനമായ ശരീരം പൊതിയാന്‍ ഉപയോഗിച്ചതാണ് ഇതെന്നാണ് പരമ്പരാഗതവിശ്വാസം. പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്ത ഒരു പുരുഷന്റെ ചിത്രം ഈ കച്ചയില്‍ പതിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തിലുള്ള കച്ച ഇറ്റലിയിലെ ടൂറിനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വാഷിങ്ടണ്‍ ഡിസിയിലെ ബൈബിള്‍ മ്യൂസിയം 2017 ലാണ് ആരംഭിച്ചത്. വിശുദ്ധ ബൈബിളിന് വേണ്ടി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ് ഇത്. സ്റ്റീവ് ഗ്രീന്‍ എന്ന വ്യക്തിയാണ് ഇതിന്റെ സ്ഥാപകന്‍.