spot_imgspot_imgspot_imgspot_img

രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മത്തറെല്ലയ്ക്ക് മാര്‍പാപ്പയുടെ അഭിനന്ദനം

വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട സെര്‍ജോ മത്തറെല്ലെയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനനന്ദനം അറിയിച്ചു. ഉദാരമായ ലഭ്യതയോടെ രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചതിന് പാപ്പ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി.

പ്രിയപ്പെട്ട ഇറ്റാലിയന്‍ ജനതയെ കൂടുതല്‍ സാഹോദര്യസഹവര്‍ത്തിത്വത്തില്‍ കെട്ടിപ്പടുക്കുന്നതിലും ഭാവിയെ പ്രത്യാശയോടെ അഭിമുഖീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലും തുടര്‍ന്നും പിന്തുണയ്ക്കുന്നതിന് വേണ്ടി തന്റെ പ്രാര്‍ത്ഥനകളും പാപ്പ വാഗ്ദാനം ചെയ്തു.

983 വോട്ടര്‍മാരില്‍ 759 വോട്ടുകള്‍ നേടിയാണ് 80 കാരനായ മത്തറെല്ല രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴു വര്‍ഷത്തെ കാലാവധി ഫെബ്രുവരി 3 ന് അവസാനിക്കാനിരിക്കവെയാണ് വീണ്ടും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates