കാണ്ടമാല്‍ കലാപത്തെ അതിജീവിച്ച മൂന്നുപേര്‍ കപ്പൂച്ചിന്‍ വൈദികരായി

സിമോന്‍ബാഡി: ക്രൈസ്തവ വിരുദ്ധകലാപമായ കാണ്ടമാലില്‍ നിന്ന് വീണ്ടും മൂന്നു വൈദികര്‍ കൂടി. കപ്പൂച്ചിന്‍ സഭയിലേക്കാണ് പുതിയ വൈദികരെ ലഭിച്ചിരിക്കുന്നത്.കാണ്ടമാല്‍ കലാപത്തെ അതിജീവിച്ചവരാണ് ഈ മൂന്നുപേരും. ഡീക്കന്മാരായ സൂര്യകാന്ത്, അല്‍ഫോന്‍സ് കുമാര്‍, അജയ് ബല്ലിയാര്‌സിംങ് എന്നിവരാണ് ബിഷപ് സേനാപതിയുടെ കൈവയ്പ് ശുശ്രൂഷ വഴി അഭിഷിക്തരായത്.

കട്ടക് – ഭുവനേശ്വര്‍ അതിരൂപതയുടെ കീഴിലുളള ദേവാലയത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ 40 വൈദികരും അഞ്ച് കന്യാസ്ത്രീകളും ഏതാനും അല്മായരും പങ്കെടുത്തു. ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ വേര്‍തിരിവുകള്‍ കൂടാതെ എല്ലാവരെയും ദൈവത്തിലേക്ക് അടുപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് വൈദികരെന്ന് ചടങ്ങില്‍ ബിഷപ് സേനാപതി പറഞ്ഞു.

ഒഡീഷയില്‍ നിന്ന് 29 വൈദികരെയാണ് കപ്പൂച്ചിന്‍ ആന്ധ്രപ്രൊവിന്‍സിന് ലഭിച്ചതെന്ന് പ്രൊവിന്‍ഷ്യാല്‍ ഫാ. കരുണാകര്‍ കാസു പറഞ്ഞു. ഇത്തവണ പുതിയ മൂന്നുപേരെ കൂടി ലഭിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates