കയ്‌റോ: ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ ജഡ്ജി. സുപ്രീം ഭരണഘടനാ കോടതിയുടെ അധ്യക്ഷനായി കഴിഞ്ഞ ദിവസം നിയമിതനായത് ജഡ്ജി ബോളിസ് ഫഹ്മിയാണ്. കോപ്റ്റിക് ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് ഇദ്ദേഹം. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ആദ്യമായിട്ടാണ് ഒരു ക്രൈസ്തവനെ പരമോന്നത കോടതിയുടെ അധ്യക്ഷനായി നിയമിക്കുന്നത്.