ഇന്ത്യയില്‍ 45 ദിവസത്തിനുള്ളില്‍ 53 ക്രൈസ്തവ വിരുദ്ധസംഭവങ്ങള്‍

ന്യൂഡല്‍ഹി: 2022 ലെ ആദ്യ 45 ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ എണ്ണം 53. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫെബ്രുവരി 15 ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെയുളള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ഫോറം നാഷനല്‍ കോര്‍ഡിനേറ്റര്‍ എ സി മൈക്കല്‍ പറഞ്ഞു. 2014 ല്‍ 127, 2015 ല്‍ 142, 2016 ല്‍ 226, 2017 ല്‍ 248, 2018 ല്‍ 292, 2019 ല്‍ 328, 2020 ല്‍ 279, 2021 ല്‍ 505 എന്നിങ്ങനെയാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ ലിസ്റ്റ്.

ക്രൈസ്തവ മതപീഡനത്തിന് ഇരകളാകുന്നവര്‍ക്ക് 1-800-208-4545 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും മൈക്കല്‍ അറിയിച്ചു. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ക്രൈസ്ത പ്രാതിനിധ്യം 2.3 ശതമാനമാണ്. ന്യൂനപക്ഷവിഭാഗമായ ക്രൈസ്തവരുടെ സംരക്ഷണത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ശ്രദ്ധ നല്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates