നോമ്പുകാലത്തിന് പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിച്ചൊരുങ്ങാം, സുപ്രധാന ദിനങ്ങള്‍ ഇതാ

വീണ്ടുമൊരു നോമ്പുകാലം കൂടി ആഗതമാകുകയാണ്. നമ്മുടെ ആത്മീയജീവിതത്തിന് മുതല്‍ക്കൂട്ടാവാന്‍ ഈ ദിനങ്ങള്‍ സഹായകരമാകണമെങ്കില്‍ നാം അതിന് വേണ്ടി ബോധപൂര്‍വ്വം ശ്രമിച്ചേ തീരൂ. അതായത് പ്രാര്‍ത്ഥിക്കാനുള്ള സന്നദ്ധതയും ഉപവസിക്കാനുള്ള തീരുമാനവും ഉണ്ടാവണം. നോമ്പുകാലത്തെ ദിനങ്ങള്‍ കൂടുതല്‍ ഫലദായകമാക്കാന്‍ നമ്മെ സഹായിക്കാന്‍ മുമ്പന്തിയില്‍ പരിശുദ്ധ അമ്മയുണ്ട്.

കുരിശിന്റെ വഴിയില്‍ ഈശോയൊടൊത്ത് യാത്ര ചെയ്തവളാണല്ലോ പരിശുദ്ധ അമ്മ. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് നോമ്പുകാലത്തിലേക്ക് പ്രവേശിക്കാം. അതിന് മുമ്പായി ഇതാ സീറോ മലബാര്‍സഭയിലെ ആരാധനക്രമമനുസരിച്ചുള്ള നോമ്പുകാലത്തിലെ സുപ്രധാന ദിനങ്ങളെക്കുറിച്ചുള്ള വിവരം.

ഫെബ്രുവരി 28 നാണ് നോമ്പ് ആരംഭിക്കുന്നത്.

ഏപ്രില്‍ 10 ന് നാം ഓശാന ഞായറിലൂടെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും. ഏപ്രില്‍ 14 ന് പെസഹാവ്യാഴം ആചരിക്കുന്നു. ഏപ്രില്‍ 17 ന് ഈസ്റ്ററും. ഈ ദിനങ്ങള്‍ ഓര്‍മ്മയില്‍സൂക്ഷിച്ചുകൊണ്ട് നമുക്ക് ഇപ്പോള്‍ മുതല്‍ പ്രാര്‍ത്ഥിച്ചൊരുങ്ങാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates