മെക്‌സിക്കോയിലെ ദിവ്യകാരുണ്യ അത്ഭുതം; റോമിന്റെ അംഗീകാരത്തിന് വേണ്ടി കാത്തിരിപ്പ് തുടരുന്നു

മെക്‌സിക്കോ: മെക്‌സിക്കോയിലെ ടിക്‌സ്റ്റലാ രൂപതയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചുളള വത്തിക്കാന്റെ തീരുമാനം അറിയാനുള്ള കാത്തിരിപ്പ് തുടരുന്നു. ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചുളള വത്തിക്കാന്‍ അവസാനനിഗമനത്തില്‍ ഇനിയും എത്തിയിട്ടില്ലെന്ന് ബിഷപ് റാന്‍ഗെല്‍ വ്യക്തമാക്കി. 2006 ഒക്ടോബര്‍ 21 നാണ് അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവം നടന്നത്.

ദിവ്യകാരുണ്യം വിതരണം ചെയ്യുന്നതിനിടയില്‍ ഒരു കന്യാസ്ത്രീയാണ് കൂദാശ ചെയ്ത തിരുവോസ്തിയില്‍ രക്തസമാനമായ ചുവപ്പ് കണ്ടത്. അതിസ്വഭാവികമായ പ്രതിഭാസം എന്ന രീതിയിലാണ് 2013 ല്‍ ഈ സംഭവത്തെക്കുറിച്ചുള്ള രൂപതാതല പഠനം അവസാനിപ്പിച്ചത്. വത്തിക്കാനില്‍ നിന്നുള്ള നിര്‍ദ്ദേശം കാത്തിരിക്കുകയാണ് ഇപ്പോള്‍ രൂപത.

വത്തിക്കാന്‍ രൂപതാതല പഠനങ്ങളെ അംഗീകരിക്കുകയും ദിവ്യകാരുണ്യ അത്ഭുതമെന്ന് പ്രഖ്യാപിക്കുകയും ചെയ്്താല്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പട്ടികയിലേക്ക് ടിക്‌സറ്റലാ രൂപതയും ഇടംപിടിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates