Wednesday, February 18, 2026
spot_img
More

    കര്‍ണ്ണാടകയില്‍ ക്രിസ്തുരൂപം തകര്‍ത്തു; വ്യാപക പ്രതിഷേധം

    ബംഗളൂരു: കര്‍ണ്ണാടകയിലെ കോലാറില്‍ ക്രിസ്തുരൂപം തകര്‍ത്തു. ഗോകുണ്ഡ ഗ്രാമത്തില്‍ സ്ഥാപിച്ച 20 അടി ഉയരമുള്ള തിരുസ്വരൂപമാണ് മുല്‍ബഗല്‍ താലൂക്കില്‍ അധികൃതര്‍ തകര്‍ത്തത്. ബാംഗളൂര്‍ അതിരൂപതയിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയുടെ ഉടസ്ഥതയിലുളള തിരുസ്വരൂപമാണ് തകര്‍ക്കപ്പെട്ടത്. 18 വര്‍ഷം മുമ്പാണ് ഈ രൂപം ഇവിടെ സ്ഥാപിച്ചത്.

    മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തികച്ചും പ്രാകൃതമായ രീതിയിലാണ് തിരുസ്വരൂപം തകര്‍ത്തത്. പ്രദേശത്തെ ക്രൈസ്തവരുടെ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാരുദ്യോഗസ്ഥര്‍ രൂപം തകര്‍ത്തത്. രൂപം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിക്കുന്നുണ്ട്. കന്നുകാലികളുടെ മേച്ചില്‍സ്ഥലമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭൂമിയിലാണ് തിരുസ്വരൂപം സ്ഥാപിച്ചിരിക്കുന്നത് എന്നും ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്നുമാണ് തഹസീല്‍ദാറിന്റെ വിശദീകരണം.

    തീവ്രവാദ സംഘടനകളാണ് തിരുസ്വരൂപം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഗ്രാമത്തിലെ അഞ്ഞൂറോളം പേരില്‍ 90 ശതമാനവും കത്തോലിക്കരാണ്. തിരുസ്വരൂപം തകര്‍ത്തതില്‍ കര്‍ണ്ണാടകയിലെ കത്തോലിക്കാ മെത്രാന്മാര്‍ കടുത്ത ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!