Thursday, October 10, 2024
spot_img
More

    എന്റെ ജീവിതം ചാർജില്ലാത്ത ബാറ്ററി പോലെയാണോ?


    “കര്‍ത്താവു സ്വന്തം ജനത്തിന്‍റെ ശക്‌തിയാണ്‌; തന്‍െറ അഭിഷിക്‌തനു സംരക്‌ഷണം നല്‍കുന്ന അഭയസ്‌ഥാനം അവിടുന്നാണ്‌.അവിടുത്തെ ജനത്തെ സംരക്‌ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ! അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!”(സങ്കീ 28 : 8-9).

    നാമെല്ലാം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്..ഫോൺ പ്രവർത്തനനിരതമാകണമെങ്കിൽ അതിലുള്ള ബാറ്ററിയിൽ ചാർജ് ഉണ്ടാകണം.. ഫോണിൽ ബാറ്ററി ഉണ്ട് എന്നതുകൊണ്ടു മാത്രം അത് പ്രയോജനകരമായ രീതിയിൽ പ്രവർത്തിക്കില്ല..ബാറ്ററിയെ പ്രവർത്തനനിരതമാക്കാൻ സഹായിക്കുന്ന രീതിയിൽ ഊർജ്ജം പ്രധാനം ചെയ്യുന്ന വൈദ്യുതിയുമായി നിരന്തര സമ്പർക്കം ഉണ്ടാകണം…

    മനുഷ്യജീവിതവും ഇതുപോലെ തന്നെയാണ്..മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം നമ്മുടെ ജീവിതം അനുഗ്രഹ പൂരിതമാകില്ല… നമ്മൾ വഴി അനുഗ്രഹങ്ങൾ മറ്റുള്ളവരിലേക്ക് ഒഴുകുകയുമില്ല..

    നമ്മുടെ ജീവിതവും നാം വഴി മറ്റുള്ളവരുടെ ജീവിതവും അനുഗ്രഹിക്കപ്പെടണമെങ്കിൽ നമ്മിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവായ ബാറ്ററിയെ വിശുദ്ധ കുർബാനയിലൂടെയും ജപമാലയിലുടെയും പ്രാർത്ഥനകളിലൂടെയും വചന പാരായണത്തിലൂടെയും  നിരന്തരം പിതാവായ ദൈവമാകുന്ന ഊർജ്ജ സ്രോതസ്സുമായി നിരന്തരം ബന്ധിപ്പിച്ച് ചാർജു ചെയ്തു കൊണ്ടിരിക്കണം..

    യേശു തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്ന മാതൃകയും ഇതു തന്നെ.. ദൈവമായിരുന്നിട്ടും പ്രാർത്ഥനയിലൂടെ നിരന്തരം പിതാവായ ദൈവവുമായി സമ്പർക്കം പുലർത്തുകയും എന്തിനും ഏതിനും നന്ദി പറയുകയും ചെയ്യുന്ന വിനയവും എളിമയുമുള്ള അനുസരണയോടെ ദൈവഹിതത്തിന് വിധേയപ്പെടുന്ന യേശു…ഈയൊരു മനോഭാവം നമ്മിലും ഉണ്ടാകാൻ വേണ്ടി ഇന്ന് ദൈവസന്നിധിയിൽ നമുക്ക് നമ്മെ തന്നെ സമർപ്പിച്ച് പ്രാർത്ഥിക്കാം.

    പ്രേംജി മുണ്ടിയാങ്കൽ

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!