ചെന്നൈ നഗരത്തിന് മേയറായി ദളിത് ക്രിസ്ത്യന്‍ വനിത; ആശംസകളോടെ തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍

ചെന്നൈ: ചെന്നൈ നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രിയ രാജന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളുമായി തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍.

ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പ്രിയ. 28 വയസ്. മാര്‍ച്ച് നാലിനാണ് നഗരത്തിന്റെ 49 ാമത് മേയറായി പ്രിയ ചുമതലയേറ്റത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള വ്യക്തികൂടിയാണ്. ദളിത് സമൂഹത്തിന് മുഴുവന്‍ അഭിമാനിക്കാവുന്ന നിമിഷമാണ് ഇതെന്ന് തമിഴ്‌നാട് ബിഷപ്കൗണ്‍സില്‍ മുന്‍ വക്താവ് ഫാ. വിന്‍സെന്റ് പ്രതികരിച്ചു.

തമിഴ്‌നാടിന്റെ രാഷ്ട്രീയചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് പ്രിയ രാജന്റെ മേയര്‍സ്ഥാനമെന്ന് കപ്പൂച്ചിന്‍ വൈദികന്‍ ഫാ. കുളാന്തി സ്വാമി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനസംഖ്യയില്‍ 25 ശതമാനവും ദളിതരാണെന്നാണ് 2021 ലെ സെന്‍സസ് വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates