Wednesday, November 5, 2025
spot_img
More

    കൗണ്‍സലിംങിനിടയില്‍ ലൈംഗികപീഡനം; വൈദികനെതിരെയുളള കേസ് കെട്ടിച്ചമച്ചതെന്ന് വിശ്വാസികള്‍

    പത്തനംതി്ട്ട: കൗണ്‍സലിംങിനിടയില്‍ ലൈംഗികപീഡനം നടത്തിയെന്ന് ആരോപണ വിധേയനായ ഓര്‍ത്തഡോക്‌സ് വൈദികന്‍ ഇടത്തറ മാര്‍ ഗ്രിഗോറിയോസ് ചാപ്പലിലെ ഫാ. പോണ്‍സണ്‍ ജോണ്‍ നിരപരാധിയെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിശ്വാസികള്‍ .

    കേസിന് ആസ്പദമായ സംഭവം നടന്ന ദിവസം വൈദികന് ഒപ്പമുണ്ടായിരുന്നുവെന്നും പന്ത്രണ്ടാം തീയതി താനാണ് അച്ചനെ വീട്ടില്‍ കൊണ്ടുപോയതെന്നും അച്ചന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ഞങ്ങള്‍ക്കാര്‍ക്കും അച്ചനെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും ശുശ്രൂഷകനായ റിന്റു പറയുന്നു. പെണ്‍കുട്ടിയുടെ അമ്മ പോലും ഈ സംഭവം അറിഞ്ഞിട്ടില്ലെന്നും തന്റെ മകള്‍ എന്തുകൊണ്ട് നിരപരാധിയായ അച്ചനെക്കുറിച്ച് ഇങ്ങനെ ആരോപണം ഉന്നയിച്ചു എന്ന കാര്യം തനിക്ക് അറിയില്ലെന്നുമാണ് അമ്മ പ്രതികരിച്ചതെന്നും വിശ്വാസികള്‍ അറിയിച്ചു.

    ഈ ആരോപണത്തിന് പിന്നില്‍ ചില ഗൂഢതന്ത്രങ്ങളുണ്ടെന്നും ശരിയായ വിധത്തില്‍ അന്വേഷണം മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ട് വൈദികന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!