യൗസേപ്പിതാവിനോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

യുക്രെയനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധപശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നവര്‍ക്കും പലായനം ചെയ്യുന്നവര്‍ക്കുമായി യൗസേപ്പിതാവിന്റെ സംരക്ഷണം യാചിച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥന രചിച്ചു. ട്വിറ്ററിലൂടെയുള്ള ആ പ്രാര്‍ത്ഥന നമുക്കും ഏറ്റുചൊല്ലാം.

വിശുദ്ധ യൗസേപ്പിതാവേ പലായനം ചെയ്യേണ്ടിവരുന്നവരുടെ കഷ്ടപ്പാടുകള്‍ അനുഭവിച്ചറിഞ്ഞവനേ, നിന്റെ ഏറ്റം പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ഒളിച്ചോടാന്‍ നിര്‍ബന്ധിതനായവനേ, യുദ്ധം മൂലം നാടുവിടേണ്ടിവരുന്ന എല്ലാവരെയും സംരക്ഷിക്കണമേ. പ്രയാസങ്ങളില്‍ അവരെ താങ്ങിനിര്‍ത്തണമേ. പ്രത്യാശയില്‍ അവരെ ശക്തിപ്പെടുത്തണമേ. സ്വീകാര്യതയും ഐകദാര്‍ഢ്യവും കണ്ടെത്താന്‍ അവരെ സഹായിക്കണമേ. ആമ്മേന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates