സാമ്പത്തികസഹായം സ്വീകരിക്കുന്നതിനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്കി

ന്യൂഡല്‍ഹി: വിദേശസംഭാവന സ്വീകരിക്കുന്നതിനുളള മിഷനറീസ് ഓഫ് ചാരിറ്റിയുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി നല്കിയതായി പുതിയ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി ജോസഫ് അറിയിച്ചു.

എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ വിഷയം സാങ്കേതികപ്രശ്‌നം മാത്രമായിരുന്നു. നിയമങ്ങളും ചട്ടങ്ങളും നല്ലതിന് വേണ്ടിതന്നെയുളളതാണെന്നും ലൈസന്‍സ് സംബന്ധിച്ച സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും സിസ്റ്റര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ കേന്ദ്രം റദ്ദാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates